മഹാരാഷ്ട്രയില്‍ പുതിയ ഒമിക്രോണ്‍ ഉപവകഭേദം കണ്ടെത്തി


മഹാരാഷ്ട്രയില്‍ പുതിയ ഒമിക്രോണ്‍ ഉപവകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. EG.5.1(ഇറിസ്) എന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് കണ്ടെത്തിയത്. ഒമിക്രോണ്‍ XBB.1.9ന്‍റെ ഉപവകഭേദമാണ് EG.5.1 . കഴിഞ്ഞ മേയിലാണ് പുതിയ ഒമിക്രോണ്‍ വൈറസ് രാജ്യത്ത് ആദ്യമായി മഹാരാഷ്‌ട്രയിൽ കണ്ടെത്തിയത്. രണ്ട് മാസം പിന്നിട്ടിട്ടും സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ലാത്തതില്‍ ഈ വൈറസ് വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതല്ലെന്നാണ് വിലയിരുത്തല്‍. അതേസമയം യുകെയില്‍ കഴിഞ്ഞയിടെ EG.5.1 പടര്‍ന്ന് പിടിച്ചതോടെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

You might also like

Most Viewed