മിന്നൽ പ്രളയം; ജമ്മു കശ്മീരിൽ രണ്ട് കരസേന സൈനികരെ കാണാതായി


ജമ്മു കശ്മീരിലുണ്ടാ‍യ മിന്നൽ പ്രളയത്തിൽ രണ്ട് കരസേന സൈനികരെ കാണാതായി. നായിബ് സുബേദാർ കുൽദീപ് സിങ്ങിനെയും മറ്റൊരു സൈനികനെയുമാണ് ദോഗ്ര നല്ല നദിയിലെ ഒഴുക്കിൽപ്പെട്ട് കാണാതായത്. സുരൻകോട്ട് സെക്ടറിലെ പോഷണയിലാണ് സംഭവം. കാണാതായവർക്കായി സൈന്യവും പൊലീസും ദേശീയ ദുരന്ത പ്രതിരോധ സേനയും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്. പട്രോളിങ്ങിന്‍റെ ഭാഗമായി സൈനികർ സുരൻകോട്ട് സെക്ടറിലെ പോഷണയിലെ ദോഗ്ര നല്ല നദി മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ സൈനികർ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു. വ്യാഴാഴ്ച രാത്രി മുതൽ പോഷണ മേഖലയിൽ മഴ നിർത്താതെ പെയ്യുകയാണ്. നദികളും അഴുക്കുചാലുകളും കരകവിഞ്ഞൊഴുകുകയാണ്. പ്രദേശവാസികൾക്കായി പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

article-image

adsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed