സിവിൽ കോഡ്: മാര്‍ ആലഞ്ചേരിയുടെ പേരില്‍ വ്യാജ വാർത്തയെന്ന് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍


ഏക സിവില്‍ കോഡിനെ സീറോ മലബാർ സഭ സ്വാഗതം ചെയ്തുവെന്ന വിധത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് മീഡിയ കമ്മീഷന്‍. സീറോ മലബാര്‍ സഭ പിആര്‍ഒയും മീഡിയാ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ.ആന്‍റണി വടക്കേകരയാണ് ഇക്കാര്യം അറിയിച്ചത്. നിയമം നടപ്പിലാക്കുന്നതിനെ പിന്തുണച്ചുകൊണ്ട് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്തുവന്നു എന്ന തരത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ വ്യാപകമായി വ്യാജവാര്‍ത്ത പ്രചരിച്ചതോടെയാണ് സഭ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയത്.

വിഷയവുമായി ബന്ധപ്പെട്ട് മാർ ആലഞ്ചേരി ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. അദ്ദേഹത്തിന്‍റെ പ്രതികരണമെന്ന പേരില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും മീഡിയ കമ്മീഷൻ അറിയിച്ചു.

article-image

ffgddfgdf

You might also like

  • Straight Forward

Most Viewed