യുവം പരിപാടിയിൽ പങ്കെടുത്തത് പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ, രാഷ്ട്രീയമില്ല; പ്രൊഫ എംകെ സാനു

ബിജെപി സംഘടിപ്പിച്ച യുവം പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി പ്രൊഫ എംകെ സാനു. രാഷ്ട്രീയ താത്പര്യത്തിലല്ല പരിപാടിയിൽ പങ്കെടുത്തത്. സദസിന്റെ കൂട്ടത്തിൽ ഇരുന്ന് ഒരു പ്രസംഗം കേൾക്കുകയാണ് താൻ ചെയ്തത്. യുവം വേദിയിലെത്തിയതിൽ അസാധാരണമായി ഒന്നുമില്ല. പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കുന്നതിന് വേണ്ടിയാണ് പോയത്. അതിൽ രാഷ്ട്രീയമില്ല. പ്രസംഗം കേൾക്കാൻ പോയത് എങ്ങനെ ബിജെപി ചായ്‌വാകുമെന്ന് എം കെ സാനുപറഞ്ഞു.
യുവം പരിപാടിയെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സുഹൃത്ത് വിളിച്ചത് കൊണ്ടാണ് പ്രസംഗം കേൾക്കാൻ പോയത്.ഒരു പ്രസംഗം കേട്ടതുകൊണ്ടോ പുസ്തകം വായിച്ചതുകൊണ്ടോ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
sddsds