ആധാർ‍ കാർ‍ഡ് കേടുപാടില്ലാതെ സൂക്ഷിക്കണം: നിർ‍ദേശവുമായി യുഐഡിഎഐ


കേടുപാടുകൾ‍ സംഭവിക്കാത്തവിധം ആധാർ‍ കാർ‍ഡ് സൂക്ഷിക്കണമെന്ന് കാർ‍ഡ് ഉടമകൾ‍ക്ക് നിർ‍ദേശവുമായി യുഐഡിഎഐ. ആധാർ‍ കാർ‍ഡ് വ്യാജമല്ലെന്ന് തിരിച്ചറിയുന്നതിന് ക്യൂആർ‍ കോഡ് സ്‌കാൻ ചെയ്യേണ്ട സാഹചര്യം വരാം. കാർ‍ഡിൽ‍ കേടുപാടുകൾ‍ സംഭവിച്ചാൽ‍ കാർ‍ഡ് യഥാർ‍ഥ ഉടമയുടേത് തന്നെയാണ് എന്ന് സ്ഥിരീകരിക്കാൻ പ്രയാസം നേരിട്ടെന്ന് വരാം. ഇത് ഒഴിവാക്കാൻ കാർ‍ഡിൽ‍ യാതൊരുവിധ കേടുപാടുകളും സംഭവിക്കുന്നില്ലെന്ന് കാർ‍ഡ് ഉടമകൾ‍ ഉറപ്പാക്കണമെന്ന് യുഐഡിഎഐ നിർ‍ദേശിച്ചു. കാർ‍ഡിൽ‍ കേടുപാടുകൾ‍ സംഭവിച്ചാൽ‍ ക്യൂ ആർ‍ കോഡ് സ്‌കാൻ ചെയ്യാൻ‍ ബുദ്ധിമുട്ട് നേരിട്ടെന്ന് വരാം. ഇത് പലതരത്തിലുള്ള പ്രശ്‌നങ്ങൾ‍ അഭിമുഖീകരിക്കാൻ കാരണമാകാം. ഇത് ഒഴിവാക്കാൻ കാർ‍ഡ് സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നാണ് നിർ‍ദേശത്തിൽ‍ പറയുന്നത്. കാർ‍ഡ് തിരിച്ചും മടക്കിയും മറ്റും കേടുപാടുകൾ‍ വരുത്താതെ നോക്കണം. കാർ‍ഡിലെ 12 അക്ക നമ്പർ‍ ആണ് പ്രധാനം. തിരിച്ചറിയൽ‍ രേഖയായി മുഖ്യമായി ഉപയോഗിക്കുന്നത് ആധാർ‍ കാർ‍ഡ് ആണ്. എന്നാൽ‍ പരിശോധനയ്ക്ക് ഹാജരാക്കിയിരിക്കുന്ന കാർ‍ഡ് യഥാർ‍ഥമാണെന്ന് തിരിച്ചറിയുന്നതിന് ക്യൂആർ‍ കോഡ് സ്‌കാൻ ചെയ്യേണ്ടത് ഉണ്ട്. കാർ‍ഡിൽ‍ കേടുപാടുകൾ‍ സംഭവിച്ചാൽ‍ ഇത് സാധ്യമാകാതെ വരും. ഇത് പലതരത്തിലുള്ള പ്രശ്‌നങ്ങൾ‍ക്ക് കാരണമാകാമെന്നും യുഐഡിഎഐ മുന്നറിയിപ്പ് നൽ‍കി. കാർ‍ഡ് ലാമിനേറ്റ് ചെയ്തും മറ്റു സൂക്ഷിക്കാവുന്നതാണ്. കാർ‍ഡ് ഒരിക്കലും മടക്കരുത്. കുട്ടികളുടെ അരികിൽ‍ നിന്ന് മാറ്റി ഭദ്രമായി സൂക്ഷിക്കാൻ കഴിയണമെന്നും യുഐഡിഎഐയുടെ മാർ‍ഗനിർ‍ദേശത്തിൽ‍ പറയുന്നു.

article-image

t68it8

You might also like

  • Lulu Exchange
  • Straight Forward

Most Viewed