യു.എന്നിന്റെ നിഷ്ക്രിയത്വത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ


യുണൈറ്റഡ് നേഷൻസ്: സുരക്ഷ സമിതിയെ നിഷ്ക്രിയവും ദുർബലവുമെന്ന് വിശേഷിപ്പിച്ച് ഇന്ത്യ യു.എന്നിനെതിരെ ആഞ്ഞടിച്ചു. സമിതിയുടെ നയങ്ങൾ നിരുത്തരവാദപരവും സുതാര്യത തീരെയില്ലാത്തതെന്നും വിശേഷിപ്പിച്ച ഇന്ത്യയുടെ നയതന്ത്രപ്രതിനിധി സമാധാനസേനയിലെ കടുത്ത നാശനഷ്ടങ്ങൾക്ക് യു.എന്നിനെ ശക്തമായി വിമർശിച്ചു.

'സമിതിയുടെ സുതാര്യമല്ലാത്തതും നിരുത്തരവാദപരവുമായ നീക്കങ്ങൾ ഇന്ത്യയെ ഞെട്ടിപ്പിച്ചു.' യു.എന്നിന്റെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ അശോക്‌ കുമാർ മുഖർജി പറഞ്ഞു. സമാധാനസേനയുടെ പൊതുയോഗത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സമാധാനസേനയിലെ വൻ ആൾനാശവും സാധാരണപൌരന്മാരുടെ ജീവനും സ്വത്തിനും ഉയർന്നു വരുന്ന ഭീഷണിയും ഇതിനുള്ള തെളിവുകളാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക കണക്ക് പ്രകാരം സേനയുടെ ഇടപെടലിൽ 60 മില്യണ്‍ പേരാണ് ലോകമെന്പാടും യാതന അനുഭവിക്കുന്നത്. വർഷം അവസാനിക്കാൻ മൂന്നു മാസം അവശേഷിക്കുന്പോൾ സമാധാന സേനയിലെ 85 പേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

നയങ്ങൾ എത്രയും പെട്ടെന്ന് പുനസംഘടിപ്പിക്കണമെന്ന് സമിതിയുടെ അധ്യക്ഷൻ മോഗെൻ ല്യൂക്കട്ടൊഫ്റ്റിനോട് ആവശ്യപ്പെട്ട ഇന്ത്യയുടെ നിർദ്ദേശങ്ങളെ ബാൻ കീ മൂണ്‍ പിന്തുണച്ചു. സുരക്ഷാസേനയിലേക്ക് 10 ശതമാനം കൂടുതൽ പേരെ വിട്ടു തരുവാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചിരുന്നു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed