മഹാരാഷ്ട്രയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് എട്ടു മരണം


മുംബൈ: മഹാരാഷ്ട്രയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. നന്ദൂര്‍ബാര്‍ ജില്ലയിലെ ധാദ്ഗാവ് എന്ന സ്ഥലത്താണ് അപകടം നടന്നത്. ടോറന്‍മാലില്‍ നിന്നും സിന്ധിമല്‍ ഗ്രാമത്തിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. വാഹനത്തില്‍ നിന്നും ചാടി രക്ഷപെട്ട ചിലര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed