രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും മൂന്ന് ലക്ഷം കടന്ന് രാജ്യത്ത് കൊവിഡ് ബാധിതര്‍




ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. വാക്‌സിനേഷനടക്കമുള്ള പ്രതിരോധ പ്രവത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുന്പോഴും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,62,63,695 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 2,263 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,86,920 ഇന്ത്യക്കാര്‍ക്കാണ് കൊവിഡ് മൂലം ഇതുവരെ ജീവന്‍ നഷ്ടമായത്. 1,93,279 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed