രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകള്‍

ന്യൂഡൽഹി: ആശങ്ക ഉയർത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേർക്ക് രോഗം സ്ഥിരീകരിച്ചു. 780 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,30,60,542 ആയി. മരണസംഖ്യ 1,67,642 ആയി ഉയർന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 9,79,608 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 61,899 പേർ രോഗമുക്തരായി. ഇതോടെ ആകെ കോവിഡ് മുക്തരുടെ എണ്ണം 1,19,13,292 ആയി. രാജ്യത്ത് ഇതുവരെ 9,43,34,262 പേർക്ക് വാക്‌സിനേഷൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.