ആശങ്ക ഉയർത്തി ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ‍ വർദ്‍ധിക്കുന്നു


ന്യൂഡൽഹി: തുടർ‍ച്ചയായി പ്രതിദിന കൊവിഡ് കേസുകൾ‍ വർ‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 പോസിറ്റീവ് കേസുകളും 188 മരണവും രാജ്യത്ത് റിപ്പോർ‍ട്ട് ചെയ്തു. മഹാരാഷ്ട്രയിൽ‍ കൊവിഡ് ബാധിതരെയും സന്പർ‍ക്ക പട്ടികയിലുള്ളവരെയും കണ്ടെത്തുന്നതിലും പരിശോധിക്കുന്നതിലുമുള്ള അലംഭാവമാണ് സംസ്ഥാനത്ത് രണ്ടാം ഘട്ട രോഗവ്യാപനത്തിന് കാരണമെന്ന് കേന്ദ്രം വ്യക്തമാക്കി.

ഇന്നലെ മഹാരാഷ്ട്രയിൽ‍ 17,864 പോസിറ്റീവ് കേസുകളും 87 മരണവും റിപ്പോർ‍ട്ട് ചെയ്തു. അതേസമയം, പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ‍ കേരളത്തിനെ പഞ്ചാബ് മറികടന്നു. പഞ്ചാബിൽ‍ 1,818 പോസിറ്റീവ് കേസുകളും 27 മരണവും റിപ്പോർ‍ട്ട് ചെയ്തു. കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് 12.30ന് വിഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് കൂടിക്കാഴ്ച. കൊവിഡ് രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളുടെ സാഹചര്യം യോഗത്തിൽ‍ പ്രത്യേകം വിലയിരുത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed