ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് 200 പേരെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ചെങ്കോട്ട അക്രമവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് 200 പേരെ കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, കലാപം, പോലീസിനെ ആക്രമിക്കൽ തുടങ്ങിയവ ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. പ്രക്ഷോഭത്തിൽ ഇവരുടെ പങ്ക് പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇന്നലത്തെ അക്രമ സംഭവുമായി ബന്ധപ്പെട്ട് 22 കേസുകളാണ് ഇതുവരെ എടുത്തിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിയിലാണ് സംഘർഷമുണ്ടായത്.
ഒരു സംഘം ആളുകൾ ചെങ്കോട്ടയിൽ കടക്കുകയും സിക്ക് പതാക സ്ഥാപിക്കുകയും ചെയ്തു. പലയിടത്തും പോലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. പോലീസിനു നേർക്കും തിരിച്ചും കല്ലേറുണ്ടായി.