എല്ലാത്തരം വിസയുള്ളവർ‍ക്കും ഇനി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സഞ്ചരിക്കാം


അബുദാബി: എല്ലാത്തരം വിസയുള്ളവർ‍ക്കും ഇനി ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സഞ്ചരിക്കാം. യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ സന്ദർശക വിസ ലഭിച്ചവർക്കും യുഎഇയിലേക്ക് പോകാനുള്ള വഴി തെളിയുകയാണ്.

ദുബൈയിലേക്ക് സന്ദർശക വിസകൾ അനുവദിച്ചുതുടങ്ങിയെങ്കിലും നിലവിൽ താമസ വിസയുള്ളവർക്ക് മാത്രമാണ് യാത്രാ അനുമതിയുണ്ടായിരുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ പ്രത്യേക ധാരണ പ്രകാരം സർവ്‍വീസ് നടത്തുന്ന വിമാനങ്ങൾ സാധുതയുള്ള താമസ വിസക്കാരെ മാത്രമാണ് യുഎഇയുടെ പ്രത്യേക അനുമതിയോടെ കൊണ്ടുപോയിക്കൊണ്ടിരുന്നത്. ഇതിനിടെ  ഇന്ത്യക്കാർക്ക് ഉൾപ്പെടെ ദുബൈ സന്ദർശക വിസകൾ അനുവദിക്കാൻ തുടങ്ങിയെങ്കിലും ഇന്ത്യയിൽ‍ നിന്ന് യാത്രാ അനുമതി ഇല്ലാത്തതിനാൽ വിസ ലഭിച്ചവർ പ്രതിസന്ധിയിലായിരുന്നു. ഈ അവസ്ഥക്കാണ് പരിഹാരമാവുന്നത്.

കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനപ്രകാരം എല്ലാത്തരം വിസയുള്ള ഇന്ത്യക്കാർക്കും യുഎഇയിലേക്ക് യാത്ര ചെയ്യാൻ അനുമതി ലഭിച്ചതായി അംബാസഡർ അറിയിച്ചു. നിലവിൽ സർവ്‍വീസ് നടത്തുന്ന ഇന്ത്യയിലെയും യുഎഇയിലെയും എല്ലാ വിമാനക്കന്പനികൾക്കും എല്ലാത്തരം വിസയുള്ളവരെയും കൊണ്ടുപോകാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

You might also like

  • Straight Forward

Most Viewed