ചെന്നൈ–മംഗളൂരു എക്സ്‍പ്രസ് പാളം തെറ്റി; 38 പേർക്ക് പരുക്ക്

ചെന്നൈ: ചെന്നൈ എഗ്‍മോർ–മംഗളൂരു എക്സ്‍പ്രസ് (16859) ട്രെയിനിന്റെ നാലു ബോഗികൾ തമിഴ്നാട്ടിലെ പൂവനൂർ റയിൽവേസ്റ്റേഷന് സമീപം പാളം തെറ്റി, 38 പേർക്ക് പരുക്ക്. ഇതിൽ 25 പേർ സ്ത്രീകളാണ്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.
പരുക്കേറ്റവരെ ഏറ്റവുമടുത്തുള്ള ആശുപത്രികളിലെത്തിച്ചു. അപകടത്തെ തുടർന്ന് ഈ റൂട്ടിൽ എട്ട് ട്രെയിനുകൾ വൈകിയാണ് ഒാടുന്നത്. പാളം തെറ്റിയ ബോഗികൾ റയിൽവേ പാളത്തിൽ നീന്നും നീക്കം ചെയ്തു. ട്രെയിനിലുണ്ടായിരുന്ന ചില യാത്രക്കാർ സേലത്തേക്കും തൃച്ചിയിലേക്കു വില്ലുപുരത്തേക്കും പ്രത്യേക ബസുകളിൽ യാത്ര തിരിച്ചെന്നാണ് റെയിൽവേ നൽകുന്ന വിവരം.