മാനഭംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ പ്രതികൾ വെടിവച്ചു കൊന്നു


ഫിറോസാബാദ്: ഉത്തർപ്രദേശിൽ മാനഭംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ പ്രതികൾ വെടിവച്ചു കൊന്നു. തിങ്കളാഴ്ച ഫിറോസാബാദിലായിരുന്നു സംഭവം. തിങ്കളാഴ്ച അർധരാത്രിയിൽ ന്യൂതിലക് നഗറിൽ പെൺകുട്ടിയുടെ അമ്പത് വയസുള്ള പിതാവിനെ അക്രമികൾ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പീഡനകേസ് പിൻവലിക്കാൻ പെൺകുട്ടിയുടെ കുടുംബത്തിനു മേൽ സമ്മർദം ഉണ്ടായിരുന്നു. ആറു മാസം മുൻപാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed