റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 15 മരണം; നിരവധി പേരെ കാണാതായി

ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് ബംഗാൾ ഉൾക്കടൽ മറിഞ്ഞ് 15 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ബോട്ടിൽ 130 പേരാണ് ഉണ്ടായിരുന്നത്. മലേഷ്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കടലിൽ ബോട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന 73 പേരെ രക്ഷപെടുത്തി. ചൊവ്വാഴ്ച പുലർച്ചെ തെക്കുകിഴക്കൻ ബംഗ്ലാദേശിലെ കോക്സ് ബസാറിലെ തുറമുഖത്തുനിന്നുമാണ് ബോട്ട് പുറപ്പെട്ടത്. 50 പേർക്കു കയറാവുന്ന ബോട്ടിൽ പരിതിയിലധികം ആളുകളെ കയറ്റിയതാണ് അപകടത്തിനു കാരണമായത്.