ഇന്ത്യൻ നാവിക സേനാംഗങ്ങളെ ഹണിട്രാപ്പിൽ കുരുക്കാൻ ശ്രമിച്ച സംഭവം; അന്വേഷണം എൻ.ഐ.എയ്ക്ക്


ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനാംഗങ്ങളെ ഹണിട്രാപ്പിൽ കുരുക്കാൻ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐ നടത്തിയ ശ്രമം എൻ.ഐ.എ അന്വേഷിക്കും. ഹണിട്രാപ്പുമായി ബന്ധപ്പെട്ട് ഏഴ് നാവിക സേനാ ഉദ്യോഗസ്ഥർ അറസ്റ്റിലായ സംഭവം അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയോട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങൾ വഴി നാവികസേനയുടെ നിർണായക വിവരങ്ങൾ ഉദ്യോഗസ്ഥരടക്കം ഇടപെട്ട് ചോർത്തിയെന്നാണ് കണ്ടെത്തൽ. രഹസ്യ വിവരങ്ങൾ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടിയാണ് ചേർത്തിയതെന്നാണ് രഹസ്യാന്വേഷണ എജൻസിയുടെ കണ്ടെത്തൽ. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു വിവരങ്ങളുടെ കൈമാറ്റം. കേസുമായി ബന്ധപ്പെട്ട് ഏഴ് ഉദ്യോഗസ്ഥരും മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഹവാല ഇടപാടുകാരനും വിശാഖപട്ടണത്തിൽ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ഇരുപതാം തീയതി ഇവർ ആന്ധ്രാപ്രദേശ് പോലീസ് പിടിയിലാകുകയായിരുന്നു. തുടർന്ന് നടത്തിയ വിവര ശേഖരണത്തിന് ഒടുവിലാണ് കേസ് എൻ.ഐ.എയ്ക്ക് വിടാൻ തീരുമാനിച്ചത്.

സമൂഹ മാധ്യമങ്ങൾ വഴി വിവരങ്ങൾ ചോർന്നതിന്റെ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾക്കുള്ള നിരോധനം കർശനമാക്കാൻ നാവിക സേനയും തീരുമാനിച്ചു. ഫേസ്ബുക്ക് വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്കും നിരോധനം ബാധകമാണ്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed