സ്കാൻ ചെയ്യാനെത്തിയ യുവതിയോട് മോശം പെരുമാറ്റം; മലയാളി അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ സിടി സ്‌കാൻ എടുക്കുന്നതിനിടെ യുവതിയുടെ ചിത്രം പകർത്തിയ സംഭവത്തിൽ അറസ്റ്റിലായത് മലയാളിയെന്ന് റിപ്പോർട്ട്. കണ്ണൂർ സ്വദേശിയെയാണ് യുവതിയുടെ പരാതിയെതുടർന്ന് ഉല്ലാസ് നഗർ പോലീസ് അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് സംഭവം. ഇവിടെയുള്ള സർവ്വാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായത് ജെയിംസ് തോമസ്.
തിങ്കളാഴ്ചയാണ് യുവതി സിടി സ്‌കാൻ എടുക്കുന്നതിനായി ആശുപത്രിയിൽ എത്തിയത്. സ്‌കാൻ ചെയ്യുന്നതിനിടെ ജെയിംസ് യുവതിയെ മോശമായി സ്പർശിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്തു. വിവരം യുവതി ആശുപത്രി അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പോലീസിലും പരാതി നൽകി. ഇയാളുടെ ഫോൺ പരിശോധിച്ച് വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.