വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിക്ക് ജാമ്യമില്ല

ലണ്ടന്‍: പഞ്ചാബ് നാഷണൽ ബാങ്കിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി. ലണ്ടൻ വെസ്റ്റ് മിനിസ്റ്റർ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
നീരവിനെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നിയമ നടപടികൾ ശക്തമാക്കിയിരുന്നു. ബ്രിട്ടണിനോട് ഇത് സംബന്ധിച്ച് സർക്കാർ ബ്രിട്ടണിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 19നാണ് നീരവിനെ ലണ്ടനിൽ കസ്റ്റഡിയിൽ എടുത്തത്. നിലവിൽ വാന്‍ഡ്‌സ് വർത്ത് ജയിലിൽ കഴിയുന്ന നീരവ് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റ് മുന്പാകെ വിചാരണയ്ക്ക് ഹാജരായത്.
മെയ് 24 വരെ നീരവ് മോദിയുടെ കസ്റ്റഡി കോടതി നീട്ടിയിട്ടുണ്ട്. മെയ് 30 ഓടെ വിചാരണ പൂർത്തിയാക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
അതിനിടെ കഴിഞ്ഞമാസം നീരവിനെ വിചാരണയ്ക്കായി ഹാജരാക്കുന്നതിനിടെ ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. കൂടാതെ തെളിവുകളായ മൊബൈൽ ഫോണ്‍ അടക്കമുള്ള നശിപ്പിക്കാനും ഇയാൾ ശ്രമിച്ചതായും പരാതിയുണ്ട്.