മൂന്ന് സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത

ന്യൂഡൽഹി: ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് അതിർത്തി സംസ്ഥാനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീർ, അരുണാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയത്.
പാക് ഭീകരർക്ക് നേരെ ഇന്ത്യൻ വ്യോമസേനയുടെ മിന്നാലാക്രമണം നീണ്ടത് 21 മിനിറ്റ് മാത്രം. മൂന്നിടങ്ങളിൽ വ്യോമസേന 21 മിനിറ്റിനുള്ളിൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ബാലക്കോട്ടിലാണ് ആദ്യം ആക്രമണം നടത്തിയത്. പുലർച്ച 3.45 മുതൽ 3.53 വരെ നീണ്ടു നിൽക്കുന്നതായിരുന്നു ഇത്. മുസാഫറാബാദിലാണ് രണ്ടാമത്തെ ആക്രമണം നടന്നത്. 3.48 മുതൽ 3.55 വരെയായിരുന്നു ഈ ആക്രമണം. മൂന്നാമത്തെ ആക്രമണം നടത്തിയത് ചകോതിയിലാണ്. 3.58 മുതൽ 4.04 വരെയായിരുന്നു ഈ ആക്രമണത്തിന്റെ ദൈർഘ്യം. 21 മിനിറ്റുള്ളിൽ നടപടികൾ പൂർത്തിയാക്കി 12 മിറാഷ് വിമാനങ്ങളും ഇന്ത്യയിൽ തിരിച്ചെത്തി.