ദുരഭിമാനത്തിന്റെ പേരിൽ മകളെ പിതാവു കൊന്നു

ഹൈദരാബാദ്: ദുരഭിമാനത്തിന്റെ പേരിൽ ആന്ധ്രപ്രദേശിൽ യുവതിയെ പിതാവു കൊന്നു. താഴ്ന്ന ജാതിയിൽപ്പെട്ട സഹപാഠിയുമായി മകൾക്കു പ്രണയമുണ്ടായതാണ് പിതാവിന്റെ മനസാക്ഷിയില്ലാത്ത ക്രൂരതയ്ക്ക് കാരണം. തിങ്കളാഴ്ച സ്വന്തം വീട്ടിലാണ് വൈഷ്ണവിയുടെ (20) മൃതദേഹം കണ്ടെത്തിയത്. പിതാവ് വെങ്ക റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
സഹപാഠിക്കൊപ്പം മകൾ ഒളിച്ചോടിപ്പോകുമെന്നു പിതാവ് ഭയന്നിരുന്നു. പ്രണയത്തെക്കുറിച്ച് പിതാവും മകളും തമ്മിൽ വാഗ്വാദം ഉണ്ടായിരുന്നു. ഇതിനൊടുവിലാണ് രോഷത്തോടെ പിതാവ് മകളെ കൊന്നത്. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നതെന്നും ഫൊറൻസിക് സ്ഥിരീകരണത്തിന് ശേഷം കൊലപാതകക്കുറ്റം ചുമത്തുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ശ്രീനിവാസ് റാവു അറിയിച്ചു.