യു.പിയിൽ വീണ്ടും പോലീസുകാരന് ദാരുണാന്ത്യം

ലഖ്നൗ: യു.പിയിൽ വീണ്ടും പോലീസുകാരന് ദാരുണാന്ത്യം. പോലീസും അക്രമികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 26കാരനായ പോലീസ് കോൺസ്റ്റബിൾ ഹർഷ് ചൌധരിയാണ് ദാരുണാമായി കൊല്ലപ്പെട്ടത്. അക്രമികളുമായ സംഘർഷത്തിനിടെ ഹർഷിന് അക്രമികളിൽ നിന്നും വെടിയേൽക്കുകയായിരുന്നു.
കൊല്ലപ്പെട്ട പോലീസുകാരന്റെ ഭാര്യക്ക് 40ലക്ഷം രൂപയും മാതാപിതാക്കൾക്ക് 10ലക്ഷവും യോഗി സർക്കാർ നഷ്ടപരിഹരമായി പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും നൽകും. സംസ്ഥാനത്ത് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന ഏഴാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ് ഹരീഷ് ചൗധരി.
2016ലാണ് ഹർഷ് ചൗധരി പോലീസ് സർവീസിൽ സേവനമാരംഭിച്ചത്. പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ക്രിമിനലുകൾ അംറോഹയിലെ ബച്ചാരോ മേഖലയിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് പോലീസും അക്രമികളുമായി ഏറ്റമുട്ടൽ നടന്നത്. അക്രമികളിലൊരാളോട് കീഴടങ്ങാൻ ആവശ്യപ്പെടുന്നതിനിടെ ഇയാൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഹർഷ് ചൗധരിക്ക് പരിക്കേൽക്കുകയും ചെയ്തു. ചൗധരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെട്ടു. അക്രമിയെ പിന്നീട് പോലീസ് വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളും ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. 19ഓളം ക്രിമിനൽ കേസുകൾ ഉൾളയാളായിരുന്നു പ്രതിയായ ശിവധറെന്ന് പോലീസ് പറഞ്ഞു.