അബ്ദു­ള്ള രാ­ജാ­വി­നെ­ നരേ­ന്ദ്ര മോ­ദി­ നേ­രി­ട്ടെ­ത്തി­ സ്വീ­കരി­ച്ചു­


ന്യൂഡൽഹി : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ജോർദാനിലെ അബ്ദുള്ള രാജാവിനെ പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഡൽഹി വിമാനത്താവളത്തിലെത്തിയ അബ്ദുള്ള രാജാവിനെ ആംലിംഗനം ചെയ്താണ് മോദി സ്വീകരിച്ചത്. 

പാകിസ്ഥാന്റെ പരന്പരാഗത സുഹൃത്ത് രാഷ്ട്രമായി വിലയിരുത്തപ്പെടുന്ന ജോർദാനിൽ മുന്പ് നരേന്ദ്ര മോദിക്ക് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. ഈ സന്ദർശനത്തോടെ മെച്ചപ്പെട്ട ഇന്ത്യ-−ജോർദാൻ ബന്ധം രൂപപ്പെടുത്തുക എന്നതാണ് അബ്ദുള്ള രാജാവിന്റെ ലക്ഷ്യം. പ്രതിരോധം, സുരക്ഷ, നിക്ഷേപം തുടങ്ങിയ മേഖലകളിൽ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ അബ്ദുള്ള രണ്ടാമന്റെ സന്ദർശനം വഴിതുറക്കും.

അബ്ദുള്ള രാജാവിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഔദ്യോഗിക വിരുന്നൊരുക്കുക. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരെയും അദ്ദേഹം മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ കാണും. ഇതിന് മുൻന്പ് 2006ലാണ് അബ്ദുള്ള രണ്ടാമൻ രാജാവ് ഇന്ത്യയിലെത്തിയത്. ബുധനാഴ്ച ഡൽഹി ഐ.ഐ.ടിയിൽ നടക്കുന്ന ചടങ്ങിലും വ്യവസായസംഘടനകൾ നടത്തുന്ന ഇന്ത്യ−ജോർദാൻ ബിസിനസ് ഫോറത്തിലും പങ്കെടുക്കും.

You might also like

Most Viewed