പ്രധാനമന്ത്രിയുടെ പരീക്ഷ പെ ചർച്ച

ന്യൂഡൽഹി : വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി പ്രധാനമന്ത്രിയുടെ പരീക്ഷ പെ ചർച്ച എന്ന പേരിലുള്ള പരിപാടി ഡൽഹിയിലെ തൽക്കത്തോറ േസ്റ്റഡിയത്തിൽ തുടങ്ങി. വിദ്യാർത്ഥികളുടെ പരീക്ഷാ പേടിയൊഴിവാക്കാൻ ഉദ്ദേശിക്കുന്ന പരിപാടിയിൽ വീഡിയോ കോൺഫ്രൻസിംഗ് വഴിയും പ്രധാനമന്ത്രി കുട്ടികളോട് സംസാരിക്കുന്നുണ്ട്. എകസാം വാരിയേഴസ് എന്ന പേരിലുള്ള തന്റെ പുസ്തകം ഇറങ്ങാനിരിക്കെ കുട്ടികളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചക്ക് പ്രാധാന്യമേറെയാണ്.
പ്രധാനമന്ത്രി കുട്ടികളുമായി സംവദിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം നടത്തിയ മൻകിബാത്ത് പരിപാടിയിൽ കുട്ടികളുമായി സംവദിച്ചിരുന്നു. പരീക്ഷകളെ ഉത്സവാന്തരീക്ഷത്തിൽ എടുത്താൽ മതിയെന്നായിരുന്നു കുട്ടികൾക്ക് പ്രധാനമന്ത്രി നൽകിയ ഉപദേശം. മറ്റുള്ളവരോടല്ല ഒരോരുത്തരും അവനവനോട് തന്നെ മത്സരിക്കണമെന്നാണ് പ്രധാനമന്ത്രി ആദ്യം നൽകിയ ഉപദേശം. ഇനി മറ്റുള്ളവരോട് മത്സരിച്ചേ മതിയാവൂ എന്ന സന്ദർഭത്തിൽ എതിരാളികളെ തിരഞ്ഞെടുക്കുന്നത് സൂക്ഷിച്ചു വേണമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ നിങ്ങൾക്കാണെങ്കിലും അതിന്റെ സമ്മർദ്ദം മാതാപിതാക്കൾക്കു കൂടിയാണെന്നത് മറക്കരുതെന്ന് പ്രധാനമന്ത്രി കുട്ടികളെ ഓർമിപ്പിച്ചു. ഫീസായി നൽകുന്ന തുക അവർ വെറുതെ ചെലവാക്കുന്നതല്ലെന്നും സ്വന്തം മക്കളെ ഒരുനിലയിലെത്തി കാണാനാണ് അവർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ മൻകി ബാത്ത് പരിപാടിയിൽ സച്ചിൻ ടെൻഡുൽക്കർ പങ്കെടുത്തിരുന്നുവെന്ന കാര്യം അദ്ദേഹം ഓർത്തെടുത്തു.
പിച്ചിലെത്തിയാൽ താൻ ഒന്നിനെക്കുറിച്ചും ഉൽകണ്ഠപ്പെടാറില്ലെന്നായിരുന്നു സച്ചിൻ പറഞ്ഞത്. ബൗണ്ടറി നേടണമെന്നോ സികസർ അടിക്കണമെന്നോ ഒന്നും ചിന്തിക്കാറില്ല. കളിയെക്കുറിച്ചല്ലാതെ ഒന്നിനെക്കുറിച്ചും അപ്പോൾ ഓർക്കാറില്ലെന്നും മറിച്ച് കളി ആസ്വദിക്കുക മാത്രാണ് ചെയ്യാറെന്നുമാണ് സച്ചിൻ പറഞ്ഞത്. ഇത് കുട്ടികൾ മാതൃകയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.