ജയലളിതയുടെ ചികിത്സ : ആശുപത്രിയിലെ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് ദിനകരൻ

ചെന്നൈ : ജയലളിത ആശുപത്രിയിൽ കഴിഞ്ഞപ്പോഴുള്ള സി.സി.ടി.വി ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്ന് ടി.ടി.വി ദിനകരൻ. ഈ ദൃശ്യങ്ങൾ പുറത്തുവിടാൻ പാടില്ലെന്ന് ശശികല പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് അവരുടെ അനുമതിയില്ലാതെ പുറത്തുവിടില്ലെന്നും ദിനകരൻ പറഞ്ഞു. എന്നാൽ ഇത് അന്വേഷണ ഏജൻസിക്ക് ദൃശ്യങ്ങൾ കൈമാറാൻ തയ്യാറാണെന്നും അപ്പോൾ സത്യാവസ്ഥ പുറത്തുവരുമെന്നും ദിനകരൻ അറിയിച്ചു.
അതേസമയം ഇത് ചോദ്യംചെയ്ത് എടപ്പാടിപക്ഷം രംഗത്തെത്തി. ദൃശ്യങ്ങൾ കൈവശമുണ്ടെങ്കിൽ എന്തുകൊണ്ടാണ് ദിനകരൻ ഒളിച്ചുവെച്ചതെന്ന് നിയമമന്ത്രി ഷൺമുഖം ചോദിച്ചു.