മോഡിയുടെ സ്വച്ഛ്ത് ഹി സേവയ്ക്ക് പിന്തുണയുമായി രജനീകാന്ത്

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വച്ഛ്ത് ഹി സേവ (ശുചിത്വം സേവനമാണ്) ശുചിത്വ പ്രചരണ പരിപാടിക്ക് പിന്തുണയുമായി തമിഴ് സൂപ്പർ താരം രജനീകാന്ത്. മോഡിജിയുടെ സ്വച്ഛ്ത ഹി സേവ മിഷന് സകലവിധ പിന്തുണയും നൽകുന്നുവെന്നും ശുചിത്വം ദൈവീകമാണെന്നും താരം ട്വിറ്ററിൽ കുറിച്ചു.
രണ്ടാഴ്ച നീളുന്ന സ്വച്ഛ്ത ഹി സേവ പ്രചാരണ പരിപാടിയാണ് നടത്തുന്നത്. സപ്തംബർ 15 ആരംഭിച്ച് ഒക്ടോബർ രണ്ട് വരെ രാജ്യത്ത് സംഘടിപ്പിക്കുന്ന ശുചിത്വ പ്രചരണ പരിപാടികളുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രമുഖർക്കെല്ലാം പ്രധാനമന്ത്രി കത്തയച്ചിരുന്നു. ഗാന്ധിജയന്തി വരെ രാജ്യമൊട്ടുക്ക് പ്രചാരണ പരിപാടികൾ നടത്താനാണ് തീരുമാനം.