തമിഴ്നാട്ടിൽ നിയമസഭ നിർത്തിവെച്ചു

ചെന്നൈ : സംഘർഷത്തെ തുടർന്ന് തമിഴ്നാട് നിയമസഭാ ഉച്ചക്ക് ഒരു മണി വരെ നിർത്തിവെച്ചു. രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. സഭയ്‌ക്കകത്ത് എം.എൽ.എ.മാർ കസേരകാലിൽ കയറി നിന്ന് പ്രതിഷേധിക്കുകയും, സ്പീക്കറെ ഖരാവോ ചെയ്യുകയും ചെയ്തു. ചിലർ സ്പീക്കർക്ക് നേരെ കടലാസ്സ് കീറിയെറിയുകയും ചെയ്തു.
സഭയിലെ കസേരകളും മൈക്കുകളും തകർക്കുകയും ചെയ്തിട്ടുണ്ട്.