ഭാവനക്ക് നേരെയുള്ള ആക്രമണം ആസൂത്രിതം


കൊച്ചി : തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള കാര്‍ യാത്രക്കിടെ നടി ഭാവനയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത് വ്യക്തമായി ആസൂത്രണം ചെയ്തതാണെന്ന് പോലീസ്. നടിയുടെ ഡ്രൈവർ മാർട്ടിനും മുൻ ഡ്രൈവർ സുനിൽ കുമാറും ചേർന്ന് സംഭവത്തിനായി ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായി.

വെള്ളിയാഴ്ച പകൽ മുഴുവൻഇരുവരും നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഫോൺ കോളുകളുടേയും, എസ്.എം.എസുകളുടെയും വിശദാംശങ്ങൾ പോലീസ് കണ്ടെത്തി.

ഭാവനയുടെ യാത്രയും മറ്റും കാര്യങ്ങളും കൃത്യമായി മനസിലാക്കിയാണ് സംഘം പദ്ധതി ആസൂത്രണം ചെയ്തത്. നടിയെ ആക്രമിച്ച് നഗ്നചിത്രങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാനായിരുന്നു സംഘത്തിന്‍റെ ശ്രമമെന്നും പോലീസിന് വ്യക്തമായി.

പ്രതികൾ എല്ലാവരും തന്നെ സിനിമാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ്. ഇവരുടെ ക്വട്ടേഷൻ ബന്ധമുൾപ്പടെ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസിൽ രാവിലെ തന്നെ പോലീസ് ഭാവനയുടെ മൊഴിയും രേഖപ്പെടുത്തി. യാത്രയ്ക്കിടെ തന്‍റെ ഡ്രൈവർ മാർട്ടിൻ ആർക്കോ എസ്എംഎസ് അയക്കുന്നത് കണ്ടിരുന്നുവെന്ന് ഭാവന മൊഴി നൽകിയിട്ടുണ്ട്. യാത്രയ്ക്കിടെ മറ്റൊരു വാഹനത്തിൽ കാർ ഇടിപ്പിച്ച് നാടകീയമായി അക്രമികൾ തന്‍റെ വാഹനത്തിനുള്ളിൽ കടക്കുകയായിരുന്നു.

ഇന്നലെ അർധരാത്രി തൃശൂരിലെ ഷൂട്ടിംഗിനു ശേഷം കൊച്ചിയിലേക്കു വരുന്പോഴായിരുന്നു സംഭവങ്ങൾ. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ അത്താണിയിൽ വച്ചാണ് നടിക്കെതിരേ ആക്രമണമുണ്ടായത്. പിന്നാലെ എത്തിയ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം ഭാവന സഞ്ചരിച്ച ഓഡി കാറിന്‍റെ പിൻഭാഗത്തു ഇടിപ്പിച്ചു. ഇതേത്തുടർന്നു ഭാവനയുടെ വാഹനം നിർത്തി. പിന്നീട് എത്തിയ സംഘം ഡ്രൈവറുമായി തർക്കം തുടങ്ങി. തർക്കത്തിനിടെ പ്രതികളിൽ രണ്ടു പേർ ഭാവനയുടെ കാറിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ക്വട്ടേഷൻ സംഘമാണെന്നും തന്നെ വധിക്കുമെന്നും ഭീഷണിമുഴക്കിയെന്ന് ഭാവന പോലീസിനോട് പറഞ്ഞു. കാറിൽ വച്ചു ഭാവനയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത സംഘം നഗ്നചിത്രങ്ങൾ പകർത്താനും ശ്രമം നടത്തി.

കാറുമായി പ്രതികൾ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച ശേഷം 12ഒാടെ കാക്കനാടിനു സമീപം പടമുകളിൽ എത്തി. അവിടെ വച്ചു പ്രതികൾ കാറിൽനിന്ന് ഇറങ്ങി. പിന്നാലെ എത്തിയ, ഇവരുടെ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് നടി വാഴക്കാലയിലുള്ള നടനും സംവിധായകനുമായ ലാലിന്‍റെ വീട്ടിൽ അഭയം തേടുകയായിരുന്നു. ലാലിന്‍റെ നിർദേശപ്രകാരം സംഭവം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

You might also like

Most Viewed