ശശികലയുടെ അപേക്ഷ തള്ളി


ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല ഉടന്‍ തന്നെ കീഴടങ്ങണമെന്ന് സുപ്രീംകോടതി. കീഴടങ്ങാന്‍ സാവകാശം ചോദിച്ചുകൊണ്ടുള്ള ശശികലയുടെ അപേക്ഷ കോടതി തള്ളി. ശശികലയും മറ്റു പ്രതികളായ വിഎന്‍ സുധാകരനും ഇളവരശിയും ഉടന്‍ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന്, താന്‍ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് മുന്‍പ് തന്നെ കോടതിയില്‍ കീഴടങ്ങാമെന്ന് ശശികല അറിയിച്ചു.
അതേസമയം, കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറും രംഗത്തെത്തി. ഇന്നലെ രാത്രി ചെന്നൈ മറീന ബീച്ചിലെ ജയാ സ്മാരകത്തിലാണ് പനീര്‍ശെല്‍വത്തിനൊപ്പം ദീപയും എത്തിയത്. തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമാണിതെന്നും ദീപ അറിയിച്ചു. അണ്ണാ ഡിഎംകെയുടെ നല്ല ഭാവിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ദീപ പ്രതികരിച്ചു. പനീര്‍സെല്‍വത്തെ അനുകൂലിക്കുന്ന നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed