വിധി കേട്ട് പൊട്ടികരഞ്ഞ് ശശികല


ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രിംകോടതി വിധി കേട്ട് ശശികല പൊട്ടിക്കരഞ്ഞു. മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിയിരിക്കേ കനത്ത തിരിച്ചടിയാണ് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി കൂടിയായ ശശികലയ്‍ക്ക് നേരിടേണ്ടി വന്നത്. ശിക്ഷ റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിക്കുകയായിരുന്നു. വിചാരണക്കോടതി വിധിച്ച നാല് വർഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു.

 

അതേ സമയം കൂവത്തൂരിലെ പ്രദേശികവാസികള്‍ വിധിയില്‍ ആഹ്ളാദ പ്രകടനം നടത്തി. ഇവിടുത്തെ പ്രദേശിക വാസികള്‍ പനീര്‍ശെല്‍വത്തിന് പിന്തുണയ്ക്കുന്നവരാണ്. ജസ്റ്റീസുമാരായ പി.സി. ഘോഷ്, അമിതാവ റോയി എന്നിവരുടെ ബെഞ്ചാണ് ഇന്ന് ശശികലയ്ക്കെതിരെ കേസിൽ വിധി പറഞ്ഞത്. 

 

പുതിയ വിധിയോടെ വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് തമിഴ്നാട്ടില്‍ സംഭവിക്കുക എന്നാണ് കരുതുന്നത്. അതേ സമയം തമിഴ്നാട് രക്ഷപ്പെട്ടു എന്നാണ് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പ്രതികരിച്ചത്. വിധിയില്‍ വലിയ സന്തോഷമാണ് പനീര്‍ശെല്‍വം ക്യാമ്പ് നടത്തുന്നത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed