മാവോയിസ്റ്റ് ആക്രമണം: കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ മാവോയിസ്റ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മാവോയിസ്റുകള്ക്കെതിരേ നടപടി കര്‍ശനമാക്കാന്‍ യോഗത്തില്‍ തീരുമാനമായതായാണു സൂചന.
രണ്ടു ദിവസങ്ങള്‍ക്കിടെ മുന്നു തവണയാണു ഛത്തീസ്ഗഡില്‍ മാവോയിസ്റുകള്‍ ആക്രമണം നടത്തിയത്. ഒരു ബിഎസ്എഫ് ജവാനും ഏഴു പോലീസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.