സുന്ദർലാൽ പട്‍വ അന്തരിച്ചു

ഭോപ്പാൽ: മുതിർന്ന ബിജെപി നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന സുന്ദർലാൽ പട്‍വ അന്തരിച്ചു. 92 വയസായിരുന്നു. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അടൽ ബിഹാരി വാജ്‍പേയിക്കും, എൽ.കെ അദ്വാനിക്കുമൊപ്പം ജനസംഘത്തിൽ പ്രവർത്തിച്ച അദ്ദേഹം ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളാണ്.
മദ്ധ്യ പ്രദേശിൽ ബിജെപിയുടെ വളർച്ചയിൽ നിർണായക പങ്കാണ് അദ്ദേഹം വഹിച്ചത്. ജൈന സമുദായാംഗമായ സുന്ദർ ലാൽ പട്‍വ ബിജെപിയുടെ ന്യൂനപക്ഷ മുഖം കൂടിയായിരുന്നു.