മൂന്ന് വയസ്സുകാരനെ അയല്‍വാസി പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു


ഹൈദരാബാദ്: ബൈക്കിന് പോകാന്‍ വഴി നല്‍കാത്തതിനെ തുടര്‍ന്ന് മൂന്ന് വയസ്സുകാരനെ അയല്‍വാസി പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു. 16 കാരനാണ് വഴിയില്‍ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരനെയാണ് പെട്രോളൊഴിച്ച്‌ കത്തിച്ചത്. ഹൈദരാബാദിലെ കലപ്പത്താറിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ മുഹമ്മദ് അലി ഷെയിര്‍ ഒസ്മാനിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.അയല്‍ക്കാരായ കുട്ടികള്‍ക്കൊപ്പം വീടിന് മുമ്ബിലെ വഴിയില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ബൈക്കിലെത്തിയ 16 കാരന്‍ ബൈക്കിന് പോകാന്‍ ഇടം നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടികളോട് ആക്രോശിക്കുകയായിരുന്നു. എന്നാല്‍ കുട്ടികള്‍ മാറിക്കൊടുക്കാത്തതിനെ തുടര്‍ന്ന് പെട്രോളെടുത്ത് തിരിച്ചെത്തിയ 16കാരന്‍ മൂന്ന് വയസ്സുകാരന്റ ശരീരത്തിലൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു.സംഭവം കണ്ട് ഭയന്ന കുട്ടികളുടെ ബഹളം കേട്ടെത്തിയ ബന്ധുക്കള്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയ്ക്ക് കഴുത്തിലും പുറത്തും തോളിനും പരിക്കേറ്റിറ്റുണ്ട്. കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 16കാരന്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 285ാം വകുപ്പ് പ്രകാരം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

You might also like

  • Straight Forward

Most Viewed