രജത് കൊലപാതകം: സാക്ഷിപറഞ്ഞ കുട്ടികളുടെ സുരക്ഷയെചൊല്ലി ആശങ്ക


ന്യൂദല്‍ഹി: ദല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥി രജതിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ സാക്ഷിപറഞ്ഞ കുട്ടികളുടെ സുരക്ഷയെചൊല്ലി ആശങ്ക. കുട്ടികളുടെ രക്ഷിതാക്കളാണ് പോലീസിനോട് ആശങ്ക പങ്കുവെച്ചത്. എന്നാല്‍ കുട്ടികള്‍ക്ക് വേണ്ട സംരക്ഷണം ഒരുക്കുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് ഡി.സി.പി രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തി. കുട്ടികളുടെ മൊഴി പോലീസ് എടുത്തുകഴിഞ്ഞതാണ്. എന്നാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴിയായി ഇത് രേഖപ്പെടുത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.ഇത് പരിഗണിക്കുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം കേസില്‍ അറസ്റ്റിലായ പാന്‍മസാല വില്‍പ്പനക്കാരന്റെ മകന്‍ അലോകിനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

വിഷയത്തില്‍ നീതി ആവശ്യപ്പെട്ട് മലയാളികളുടെ പ്രതിഷേധപ്രകടനം ഇന്ന് മൂന്ന് മണിക്ക് ദല്‍ഹിയില്‍ നടക്കുന്നുണ്ട്. മെഴുകുതിരി പ്രതിഷേധവും 5 മണിക്ക് നടക്കും. അതേസമയം രജതിനെ കൊലപ്പെടുത്തിയ കേസില്‍ ശരിയായ വഴിക്കാണ് അന്വേഷണമെന്ന് ഡി.സി.പി വ്യക്തമാക്കി. സംഭവത്തില്‍ നീതിപൂര്‍വവുമായ അന്വേഷണം നടത്താന്‍ ഇടപെടലുണ്ടാകണമെന്ന് കാണിച്ച് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. അന്വേഷണത്തില്‍ പോലീസ് ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആദ്യം മുതല്‍ തന്നെ ആരോപമുണ്ടായിരുന്നു. ദല്‍ഹി മലയാളികളുടെ ആത്മവിശ്വാസം ഉയര്‍ത്തും വിധം ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ ഇടപെടല്‍ കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed