'പ്രധാനമന്ത്രിയുടെ സഹപാഠികളെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ'

ബാഗ്ലൂര്‍: മോദിയുടെ സഹപാഠികളെ കണ്ടെത്തിത്തരുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹപാഠികളെ കണ്ടെത്തിത്തരുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള ബാംഗ്ലൂരിലെ ഒരു ടെക്കി നല്‍കിയ പരസ്യമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത് . ശ്രീനിവാസ് ചന്നപ്പ എന്നയാളുടെ പേരിലാണ് പരസ്യം പ്രചരിക്കുന്നത്. മോദിക്കൊപ്പം എസ്.എസ്.സിയോ ബി.എ യോ എം.എയോ പഠിച്ച ആരെയെങ്കിലും കണ്ടെത്തിത്തരുന്നവര്‍ക്ക് 1 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് പരസ്യത്തില്‍ സൂചിപ്പിക്കുന്നത്.ഗുജറാത്തില്‍ നിന്നും എസ്.എസ്.സി പാസ്സായെന്നും ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എ എടുത്തെന്നും ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ പാസ്സായെന്നുമാണ് മോദി അവകാശപ്പെടുന്നത്.
എന്നാല്‍ പ്രധാനമന്ത്രിയുടെ ബിരുദാനന്തര ബിരുദത്തിന്റെ വിശദാംശങ്ങള്‍ തിരക്കിയുള്ള വിവരാവകാശരേഖ കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയും തിരസ്‌കരിച്ചെന്നും പരസ്യത്തില്‍ പറയുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹപാഠികളെ അന്വേഷിച്ചുകൊണ്ടുള്ള സമാനമായ മറ്റൊരു പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.‘വാണ്ടഡ്’ എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ സഹിതമാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്. ഫോട്ടോയില്‍ കാണുന്ന വ്യക്തിയുടെ സ്‌കൂളിലോ, കോളേജിലോ, ക്ലാസിലോ പഠിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അവരെ ആവശ്യമുണ്ട് എന്നതാണ് പോസ്റ്ററിലെ ഉള്ളടക്കം.