അഫ്ഗാനിൽ ചാവേർ ആക്രമണത്തിൽ 20 മരണം

കാബൂൾ : അഫ്ഗാനിസ്ഥാനിലെ കാബൂളിൽ അമേരിക്കൻ എംബസിക്കു സമീപമുണ്ടായ ചാവേർ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
എന്നാൽ എംബസിയെയോ ജീവനക്കാരെയോ ആക്രമണം ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.