ഹൈന്ദവ ദൈവമായ ഹനുമാനെ കേജ്രിവാൾ ആക്ഷേപിച്ചതായി ആരോപണം

ന്യദല്‍ഹി:ആരോപണ വിധേയനായി കേജ്രിവാൾ. ഹൈന്ദവ ദൈവമായ ഹനുമാനെ കേജ്രിവാൾ ആക്ഷേപിച്ചെന്നാണ് പുതിയആരോപണം . രാജ്യത്തെ പ്രധാന വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനും മോദിസര്‍ക്കാരിനെ രക്ഷിക്കാനുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജെ.എന്‍.യു വിഷയം കത്തിക്കുന്നു എന്ന് കാണിക്കാനായി ഷെയര്‍ ചെയ്ത ചിത്രമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. കാര്‍ട്ടൂണിലുള്ള ആളുകളില്‍ ഒരാള്‍ മോഡിയും മറ്റൊരാള്‍ സംഘപരിവാര്‍ പ്രവര്‍ത്തകനുമാണ്.ഹിന്ദു പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് സുരേന്ദ്ര വരച്ച ചിത്രമായിരുന്നു കെജ്‌രിവാള്‍ ട്വിറ്ററില്‍ ഇട്ടത്. ജെ.എന്‍.യു വിഷയം കത്തിച്ചുവരുന്ന ഹനുമാനായി സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് ചിത്രീകരിച്ചത്. എല്ലാവരുടേയും ശ്രദ്ധ ജെ.എന്‍.യുവിലേക്കാണെന്ന് ഇവര്‍ മോദിയോട് വന്ന് പറയുന്നതായുമാണ് കാര്‍ട്ടൂണ്‍. ചുറ്റും തീപടരുന്ന മേക്ക് ഇന്‍ ഇന്ത്യ എന്നെഴുതി വേദിയ്ക്ക് നടുവില്‍ മോദി നില്‍ക്കുന്നതായും രോഹിത് വെമുല വിഷയവും പത്താന്‍കോട്ടും അസംബ്ലി പോളുകളും എല്ലാം ചുറ്റില്‍ നിന്നും കത്തുന്നതായും കാര്‍ട്ടൂണില്‍ കാണിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ചിത്രം ഷെയര്‍ ചെയ്യുമ്പോള്‍ അത് തനിക്കെതിരെ യൂടേണായി വരുമെന്ന് ഒരുപക്ഷേ കെജ്‌രിവാള്‍ കരുതിക്കാണില്ല. ഹനുമാന്‍ എന്ന ദൈവത്തെയാണ് കെജ്‌രിവാള്‍ അപമാനിച്ചിരിക്കുന്നതെന്നാണ് ഇപ്പോള്‍ സംഘികള്‍ പറയുന്നത്.