സർക്കാരേ ആവശ്യങ്ങൾ അംഗീകരിക്കൂ: ഹൃദയം തകർന്ന് ഹൃദയകുമാർ

തിരുവനന്തപുരം: നിയമസഭാ സമുച്ചയത്തിനുള്ളിലെ തെങ്ങിനു മുകളില്‍ കയറി തെങ്ങുകയറ്റ തൊഴിലാളിയുടെ പ്രതിഷേധം. തെങ്ങുകയറ്റ തൊഴിലാളി യൂണിയന്‍ പ്രതിനിധി ഹൃദയകുമാറാണ് പ്രതിഷേധവുമായി തെങ്ങിനു മുകളില്‍ കയറിയത്. തെങ്ങുകയറ്റ തൊഴിലാളികളെ വിദഗ്ധ തൊഴിലാളികളായി അംഗീകരിക്കണം, ക്ഷേമ നിധി സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇയാള്‍ പ്രതിഷേധിക്കുന്നത്. തെങ്ങുകയറ്റ തൊഴിലാളി യൂണിയന്റെ ആവശ്യങ്ങള്‍ക്ക് രേഖാമൂലമുള്ള ഉറപ്പു ലഭിക്കാതെ താഴെയിറങ്ങില്ലെന്നാണ് ഹൃദയകുമാറിന്റെ നിലപാട്. മുഖ്യമന്ത്രിയുള്ള കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നു നിയമസഭാ സെക്രട്ടറി അറിയിച്ചെങ്കിലും ഇയാള്‍ താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി ഹൃദയകുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.