ഇന്ത്യയിൽ ജനിച്ചതിൽ അപമാനം തോന്നുന്നതായി ഹൈക്കോടതി ജഡ്ജി

ചെന്നൈ: ഇന്ത്യ വംശീയതയുടെ നാടാണെന്നും ഇവിടെ ജനിച്ചതില്‍ അപമാനം തോന്നുന്നതായും മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്‍. വംശീയതയില്ലാത്ത ഒരു രാജ്യത്തേയ്ക്ക് കുടിയേറാനാണ് താല്‍പര്യമെന്നാണ് കര്‍ണന്‍ പറയുന്നത
സുപ്രീം കോടതി പാനലിന്റെ സ്ഥലംമാറ്റ ഉത്തരവ് അംഗീകരിയ്ക്കാത്ത കര്‍ണനെ ഒരു കേസിലും വാദം കേള്‍ക്കാന്‍ അനുവദിയ്ക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. താന്‍ ഒരു ദളിതന്‍ ആയതുകൊണ്ട് മാത്രമാണ് തനിയ്‌ക്കെതിരെ ഇത്തരത്തില്‍ നടപടിയുണ്ടാകുന്നതെന്നാണ് കര്‍ണന്റെ ആരോപണം.എന്ത് തെറ്റാണ് ഞാന്‍ ചെയ്‌തെന്നും എന്തിന്റെ പേരിലാണ് ഈ നടപടിയെന്നും കര്‍ണന്‍ ചോദിച്ചു. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും സവര്‍ണാധിപത്യമാണുള്ളത്. ഈ ജഡ്ജിമാരെ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടിയ്ക്ക് വിധേയരാക്കുന്ന സാഹചര്യമുണ്ടാകുമെന്നും കര്‍ണന്‍ പറഞ്ഞു.മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കൗളുമായുള്ള നിരന്തര സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ണനെ സ്ഥലം മാറ്റാന്‍ കൗള്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ച് കര്‍ണനെ കല്‍ക്കട്ട ഹൈക്കോടതിയിലേയ്ക്ക് സ്ഥലം മാറ്റി. എന്നാല്‍ ഈ ഉത്തരവ് കര്‍ണ്ണന്‍ റ്ദ്ദാക്കുകയും ചെയ്തിരുന്നു.തനിയ്ക്ക് കേസുകളൊന്നും നല്‍കരുതെന്ന് ഉത്തരവിട്ട സുപ്രീം കോടതി ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കുമന്നും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം കേസെടുക്കുമെന്നും കര്‍ണന്‍ പറഞ്ഞിരുന്നു. ഇത് കൂടുതല്‍ വിവാദമായി.