സിറിയയില്‍ 50ലധികം പേർ കൂടി കൊല്ലപ്പെട്ടു

സിറിയയില്‍ ഐഎസ് വിമതരുടെ നിയന്ത്രണത്തിലുള്ള നഗരങ്ങളില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ കുട്ടിളുൾപ്പെടെ 50ലധികം പേര്‍ കൊല്ലപ്പെട്ടു. 5 ആശുപത്രികളും രണ്ട് സ്‌കൂളുകളും മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു.
നഗരത്തിന്റെ തെക്കന്‍ മേഖലയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പിന് നേരെയും, ഒരു വാഹനവ്യൂഹത്തിന് നേരെയും ആക്രമണം ഉണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശം പിടിച്ചടക്കാന്‍ സര്‍ക്കാര്‍ സേനയും കുര്‍ദുകളും ശ്രമിക്കുമ്പോള്‍ അവരെ പിന്തുണച്ചാണ് റഷ്യ ബോംബാക്രമണം നടത്തിയത്. ഐക്യരാഷ്ട്രസഭയും അമേരിക്കയും ആക്രമണത്തെ അപലപിച്ചു.