തപാൽവകുപ്പ് 1,000 എടിഎമ്മുകൾ തുറക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: തപാൽവകുപ്പ് മാർച്ച് മാസത്തോടെ രാജ്യത്താകമാനം 1,000 എടിഎമ്മുകൾ തുറക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. എടിഎമ്മുകൾക്ക് ഒപ്പം തന്നെ 25,000 ഡിപ്പാർട്ട്മെന്‍റൽ പോസ്റ്റ് ഓഫിസുകളും ആരംഭിക്കാനും തപാൽ വകുപ്പ് പദ്ധതി ഇടുന്നുണ്ട്.കോർ ബാങ്കിങ് സിസ്റ്റത്തിന് കീഴിലായിരിക്കും ഇവയുടെ പ്രവർത്തനം നടക്കുകയെന്നും തപാൽ അധികൃതർ വ്യക്തമാക്കി. കോർബാങ്കിങ് സിസ്റ്റം അനുസരിച്ച് ഇടപാടുകാർക്ക് കോർബാങ്കിങ് സിസ്റ്റമുള്ള ഏത് പോസ്റ്റ് ഓഫിസിലൂടെയും ഇടപാടുകൾ നടത്താൻ സാധിക്കും.ഇതിനോടകം രാജ്യത്തെ 12,441 പോസ്റ്റ് ഓഫിസുകളിലും 300 എടിഎമ്മുകളിലും നിലവിൽ കോർബാങ്കിങ് സിസ്റ്റം നടപ്പാക്കിയിട്ടുണ്ട്.