ക്രൂരവും അശാസ്ത്രീയവുമായ ജോലി: ലോക്കോ പൈലറ്റുമാര്‍ പരാതി നല്കി

ന്യൂഡല്‍ഹി: ക്രൂരവും അശാസ്ത്രീയവുമായ ജോലിസ്ഥിതിയെക്കുറിച്ച് പരാതിയുമായി ലോക്കോ പൈലറ്റുമാര്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്കി. തുടര്‍ച്ചയായി 12 മണിക്കൂര്‍ ജോലി ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും മൂത്രമൊഴിക്കാന്‍പോലും സമയമില്ലെന്നും കാണിച്ചാണ് ട്രെയിന്‍ ഡ്രൈവേഴ്സ് അസോസിയേഷന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. രാജ്യത്തെ 19,000 ട്രെയിനുകളിലെ 69,000 ഡ്രൈവര്‍മാരാണ് പരാതിയുമായി രംഗത്തെത്തിയത്. ജോലിക്കിടെ ഭക്ഷണം കഴിക്കാനോ മൂത്രമൊഴിക്കാന്‍പോലുമോ സമയം ലഭിക്കാറില്ല. വിശ്രമമില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്യുന്നത് മാനസിക, ശാരീരിക പിരിമുറുക്കം സൃഷ്ടിക്കുന്നെന്നും പരാതിയില്‍ പറയുന്നു.