നാലു വര്‍ഷത്തിലൊരിക്കൽ വരുന്ന അധിവർഷ കേന്ദ്ര ബജറ്റ് 29ന്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അടുത്ത മാസം 29ന് ലോക്സഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിക്കും. സ്ഥിരമായി ഫെബ്രുവരിയിലെ അവസാന ദിവസമാണ് ബജറ്റിനായി തീരുമാനിച്ചിരിക്കുന്നത്. 2016 അധിവര്‍ഷമായതിനാല്‍ നാലു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്നതുപോലെ, 29നാണ് ബജറ്റ് അവതരിപ്പിക്കുന്നത്.
റെയില്‍വേ ബജറ്റ് 26നായിരിക്കും. അന്നുതന്നെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും പാര്‍ലമെന്‍റില്‍ വെക്കും. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള കര്‍മരേഖ കൂടിയായിരിക്കും ബജറ്റെന്ന് ധനസഹമന്ത്രി ജയന്ത് സിന്‍ഹ ഇന്ത്യ-കൊറിയ വ്യവസായ സമ്മേളനത്തില്‍ പറഞ്ഞു.