സുനന്ദയുടെ മരണം പൊളോണിയം മൂലമല്ലെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണ പൊളോണിയം ഉള്ളില്‍ ചെന്നത് മൂലമല്ലെന്ന് പരിശോധനാ ഫലം. എന്നാല്‍ വിഷം ഉള്ളില്‍ ചെന്ന് തന്നെയാണ് മരണമെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. റിപ്പോര്‍ട്ട് എംയിസ് അധികൃതര്‍ ഡല്‍ഹി പോലീസിനു കൈമാറി.
പൊളോണിയം ഉള്ളില്‍ ചെന്നാണ് മരണമെന്ന സംശയത്തില്‍ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റിഗേഷനു (എഫ്ബിഐ) ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് കൈമാറിയിരുന്നു. ഈ പരിശോധന ഫലത്തിലും പൊളോണിയത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിഷം ഉള്ളില്‍ ചെന്നു തന്നെയാണ് മരണമെന്ന ഉറച്ച നിഗമനത്തിലാണ് എംയിസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
2014 ജനുവരി 17-നാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.