നവകേരള മാര്‍ച്ചിന് ഇന്ന് തുടക്കം

കാസര്‍ഗോഡ്: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്നു കാസര്‍ഗോട്ട് തുടക്കം. 'മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിത കേരളം' എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള നവകേരള മാര്‍ച്ച് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഉപ്പളയില്‍ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. എം.വി. ഗോവിന്ദന്‍, കെ.ജെ. തോമസ്, എം.ബി. രാജേഷ്, പി.കെ. ബിജു, എ. സമ്പത്ത്, പി.കെ. സൈനബ, ഡോ. കെ.ടി. ജലീല്‍ എന്നിവരാണ് പിണറായിക്ക് പുറമെ മാര്‍ച്ചിലെ സ്ഥിരാംഗങ്ങള്‍. ഉദ്ഘാടനത്തിനു ശേഷം ഇന്നു വൈകുന്നേരം അഞ്ചിന് കാസര്‍ഗോഡ് നഗരത്തില്‍ മാര്‍ച്ചിന് സ്വീകരണം നല്‍കും. ഓരോ സ്വീകരണ കേന്ദ്രത്തിലും പതിനായിരത്തിലധികം ആളുകളെ പങ്കെടുപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് പാര്‍ട്ടി നടത്തിയിട്ടുള്ളത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന നവകേരള മാര്‍ച്ച് ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് സമാപിക്കും.