അൻസിബ എന്നെ മതംമാറ്റാൻ ശ്രമിച്ചിട്ടില്ല; ടിനി ടോം ഉന്നയിച്ച ആരോപണം തള്ളി പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ
ഷീബ വിജയൻ
നടി അൻസിബ ഹസൻ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ കൊടപ്പനക്കുന്ന് രാജീവിന്റെ മകൻ പോലീസിന് മൊഴി നൽകി. പ്രൊഡക്ഷൻ കൺട്രോളറുടെ മകനെ മതം മാറാൻ അൻസിബ പ്രേരിപ്പിച്ചതായി നടൻ ടിനി ടോം പരസ്യമായി പറഞ്ഞുനടന്നു എന്നായിരുന്നു അൻസിബയുടെ പരാതി. നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പോലീസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് കൊടപ്പനക്കുന്ന് രാജീവിന്റെ മകന്റെ മൊഴി രേഖപ്പെടുത്തിയത്.
അമ്മ സംഘടനയുടെ കുടുംബസംഗമത്തിനിടെ ടിനി ടോം തനിക്കെതിരെ മോശം പദങ്ങൾ ഉപയോഗിച്ചതായും തികച്ചും വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിച്ചതായും അൻസിബ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടി നീന കുറുപ്പിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. അൻസിബ മതം മാറ്റാൻ ശ്രമിക്കുന്നുണ്ടെന്ന തരത്തിൽ ടിനി ടോം സംസാരിക്കുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് ഉൾപ്പെടെയുള്ളവർ ഇതിന് സാക്ഷിയാണെന്നുമാണ് അൻസിബ പറഞ്ഞിരുന്നത്.
aadsadsdsa

