'പ്രിയദര്‍ശിനി സൗജന്യയാത്ര' ആളെപ്പറ്റിക്കല്‍; സിപിഎം പങ്കെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍
ഷീബ വിജയൻ
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തുന്ന സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സിപിഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. യുഡിഎഫ് സർക്കാർ ജനങ്ങളെ പറ്റിക്കുകയാണെന്നും പറയുന്ന കാര്യങ്ങളല്ല അവർ പ്രായോഗികമാക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് കുറ്റപ്പെടുത്തി.
നേരത്തെ ഓർഡിനറി ബസുകളിൽ മാത്രമല്ല സൗജന്യ യാത്രയെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതിൽ മാറ്റം വരുത്തിയിരിക്കുകയാണ്. മലബാർ മേഖലയിൽ ഓർഡിനറി ബസുകൾ തീരെ കുറവായതിനാൽ ഈ പ്രഖ്യാപനം കൊണ്ട് അവിടുത്തെ ജനങ്ങൾക്ക് ഒരു പ്രയോജനവുമില്ലെന്നും ഇത് ശുദ്ധമായ ജനവഞ്ചനയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
യുഡിഎഫ് സർക്കാർ അധികാരത്തിലേറി ഒരു മാസത്തിനുള്ളിൽ തന്നെ രണ്ട് രാജികളാണ് ഉണ്ടായതെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്നാണ് സണ്ണി ജോസഫിന്റെ പേഴ്സണൽ അസിസ്റ്റന്റായ ബെന്നി തോമസിന് രാജി വെക്കേണ്ടി വന്നത്. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ്. നിലവിൽ സംസ്ഥാനത്തെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലാണ്. ആരോഗ്യവകുപ്പ് ഡയറക്ടറെപ്പോലും സ്ഥലം മാറ്റുന്ന സാഹചര്യമുണ്ടായി. ഇതിൽ റിയാസ് ഇടപട്ടപ്പോൾ തടയുകയാണ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.
aqwssasaaqsw

