‘നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച, ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചു’; ജി.സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്

ഷീബ വിജയൻ
തിരുവന്തപുരം I സിപിഐഎം നേതാവ് ജി സുധാകരനെതിരായ അച്ചടക്ക നടപടിയുടെ പാർട്ടി രേഖ പുറത്ത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്നും, ജി സുധാകരൻ തിരഞ്ഞെടുപ്പ് ഫണ്ട് തനിഷ്ടപ്രകാരം വിനിയോഗിച്ചെന്നും ഉൾപ്പെടെയുള്ള ഗുരുതര പരാമർശങ്ങൾ രേഖയിലുണ്ട്. ഉയർന്ന അച്ചടക്ക നടപടി വേണമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയെങ്കിലും ദീർഘകാലസേവനം പരിഗണിച്ചാണ് പരസ്യ ശാസനയിൽ ഒതുക്കിയതെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ജി സുധാകരനെതിരെ വലിയ പരാതികൾ ഉയർന്നിരുന്നു. തുടർന്ന് പാർട്ടി അന്വേഷണ കമ്മീഷനെ നിയമിക്കുകയായിരുനന്നു. കെജെ തോമസിനെയും എളമരം കരീമിനെയും ആണ് അന്വേഷണ കമ്മീഷൻ അംഗങ്ങളായി നിയമിച്ചിരുന്നത്. പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങൾ മുതൽ ഏരിയ കമ്മിറ്റി അംഗങ്ങൾ വരെയുള്ളവരുടെ മൊഴി എടുത്തിരുന്നു. തുടർന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ ജി സുധാകരനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട പാർട്ടി രേഖയാണ് ഇപ്പോൾ പുറത്തുവന്നത്. അന്ന് പാർട്ടി പരസ്യ ശാസന നൽകിയെന്ന വാർത്ത മാത്രമായിരുന്നു പുറത്തുവന്നത്.
adsdasdas