അമേരിക്കയിൽ നിന്ന് അയച്ച മയക്കുമരുന്ന് കയറ്റുമതിയിൽ തനിക്ക് പങ്കില്ലെന്ന് ഏഷ്യൻ പൗരൻ

ശാരിക
മനാമ: അമേരിക്കയിൽ നിന്ന് അയച്ച മയക്കുമരുന്ന് കയറ്റുമതിയിൽ തനിക്ക് പങ്കില്ലെന്ന് ബഹ്‌റൈനിൽ ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുന്ന 30 വയസ്സുകാരനായ ഏഷ്യൻ പൗരൻ കോടതിയിൽ അറിയിച്ചു.
സഹപ്രവർത്തകൻ പറഞ്ഞതനുസരിച്ച് സൗന്ദര്യവർദ്ധക വസ്തുക്കളാണെന്ന് വിശ്വസിച്ച് പാഴ്സൽ വാങ്ങാൻ പോയതാണെന്ന് ഇയാൾ പറഞ്ഞു. പാഴ്സൽ ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ മയക്കുമരുന്ന് വിൽക്കാനുള്ള ഉദ്ദേശ്യത്തോടെ ഇറക്കുമതി ചെയ്തു എന്ന കുറ്റമാണ് ആന്റി-നാർക്കോട്ടിക്സ് ഉദ്യോഗസ്ഥർ ചുമത്തിയിരിക്കുന്നത്. കേസിന്റെ വാദം ജൂലൈ 14ലേക്ക് മാറ്റി വെച്ചു.
xcvxv