യാത്രയയപ്പ് നൽകി

ശാരിക
മനാമ: ബഹ്‌റൈൻ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി രവി കുമാർ ജെയ്‌ന്, പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. ബഹ്‌റൈനിൽ നാലര വർഷത്തെ സേവനമാണ് രവി കുമാർ ജെയ്‌ൻ പൂർത്തിയാക്കിയത്.
ചടങ്ങിൽ ബഹ്‌റൈൻ പാർലമെന്റ് അംഗമായ ഡോ. ഹസ്സൻ ഈദ് ബുഖമ്മാസ്, ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവി സിംഗ്, ഡിഫൻസ് അറ്റാഷെ സന്ദീപ് സിംഗ് ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.
പരിപാടിയിൽ സംസാരിച്ച സുധീർ തിരുനിലത്ത്, (ഗ്ലോബൽ പിആർഒ & പ്രസിഡണ്ട് -പി എൽ സി ബഹ്‌റൈൻ) ജെയ്‌ന്റെ മാതൃകാപരമായ സേവനത്തെ പ്രശംസിച്ചു.
fvx