‘ചിൽ സോണുകൾ’ക്കെതിരെ വ്യാപക പരാതി

ശാരിക
മനാമ: ഡെലിവറി ഡ്രൈവർമാർക്ക് ആശ്വാസമേകാൻ ബഹ്‌റൈനിൽ പുതുതായി ആരംഭിച്ച ‘ചിൽ സോണുകൾ’ സ്വകാര്യതയെ ഹനിക്കുന്നുവെന്നും സമാധാനം നഷ്ടപ്പെടുത്തുന്നു എന്നുമുള്ള പരാതികൾ വർദ്ധിക്കുന്നു. താമസക്കാരുടെ വ്യാപകമായ പരാതികൾ കാരണം ‘ചിൽ സോണുകൾ’ വികസിപ്പിക്കാനുള്ള പദ്ധതികൾ നിലവിൽ തടസ്സപ്പെട്ട അവസ്ഥയിലാണ്.
മൂന്ന് മുനിസിപ്പൽ കൗൺസിലുകളും പദ്ധതിയെ എതിർത്തിട്ടുണ്ട്. വേനൽക്കാലത്തെ കനത്ത ചൂടിൽ തളർന്ന ഡ്രൈവർമാർക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം, ഫുഡ് ഡെലിവറി സ്ഥാപനമായ തലബാത്തുമായി സഹകരിച്ച് 12 പുതിയ വിശ്രമ കേന്ദ്രങ്ങളാണ് ആരംഭിച്ചത്.
ഇവിടെ ഡ്രൈവർമാർക്ക് തണുത്ത വെള്ളം, ചായ, ലഘുഭക്ഷണങ്ങൾ എന്നിവയും ലഭ്യമാണ്. എന്നാൽ ഇവിടെയെത്തുന്നവർ മര്യാദ പാലിക്കുന്നിലെന്നാണ് താമസക്കാരുടെ പരാതി.
dgfgd